മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് പിഞ്ചു കുഞ്ഞ് മരിച്ചു







ലക്നൗ: മെഴുകുതിരിയില്‍ നിന്ന് ബെഡ്ഷീറ്റിലേക്ക് തീപടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. ബേസായി ഇസ്ലാംപുരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ആറ് മാസം പ്രായമുള്ള അര്‍ഷ് ആണ് പൊള്ളലേറ്റ് മരിച്ചത്.

സംഭവത്തില്‍ അര്‍ഷിന്റെ ഒപ്പം കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയായ സഹോദരി ബുഷ്രയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് കുട്ടികളും ഉറങ്ങി കിടക്കുമ്പോഴായിരുന്നു സംഭവം നടന്നത്. മെഴുകുതിരിയില്‍ നിന്ന് തീ ബെഡ്ഷീറ്റിലേക്ക് പടര്‍ന്നു കയറുകയായിരുന്നു.



Previous Post Next Post