സൈബർ തട്ടിപ്പിനായി അക്കൗണ്ടുകൾ വിറ്റ കേസിൽ പാമ്പാടി സ്വദേശിയായ യുവാവ് പിടിയിൽ പിടയിലായത് പാമ്പാടി വട്ടമലപ്പടി - പള്ളിക്കുന്ന് സ്വദേശി ... ജില്ലയിൽ 12 പേർ അറസ്‌റ്റിൽ


കോട്ടയം • സൈബർ തട്ടിപ്പിനായി വാടക അക്കൗണ്ടുകൾ എടുത്തു നൽകുന്ന 12 പേർ ജില്ലയിൽ അറസ്‌റ്റിൽ പാമ്പാടി വട്ടമലപ്പടി  പള്ളിക്കുന്ന് ഭാഗത്ത് കോട്ടപ്പറമ്പിൽ ഡാൻ ജേക്കബ് ഉൾപ്പെടെ ഉള്ളവർ ആണ് പിടിയിലായിരിക്കുന്നത്


പാമ്പാടി സ്വദേശി ഡാൻ ജേക്കബ് തൻ്റെ രണ്ട് ബാങ്ക്  അക്കൗണ്ടുകളും തട്ടിപ്പ് സംഘത്തിന് നൽകി
1 ലക്ഷം രൂപക്ക് പതിനായിരം രൂപ കമ്മീഷൻ വാങ്ങിയിരുന്നതായി വിവരം ഉണ്ട്    ഇത്തരത്തിൽ ഡാൻ ജേക്കബ് 15 ലക്ഷം രൂപയോളം കൈപ്പറ്റി എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ  കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിൽ മാത്രമേ കണ്ടെത്താനാവൂ  കൂടുതൽ വിവരങ്ങൾ അടങ്ങിയ വാർത്ത ഉടൻ തന്നെ പാമ്പാടിക്കാരൻ ന്യൂസ് പുറത്ത് വിടും 
ഡാൻ ജേക്കബിനെ ഇന്നലെ പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി 
ഇയാൾ ഇപ്പോൾ റിമാൻഡിലാണ് 

സംസ്ഥാനത്തുടനീളം നടത്തുന്ന സൈബർ തട്ടിപ്പിന് എതിരായ സ്പെഷൽ ഡ്രൈവ് സൈ-ഹണ്ടിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. 54 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് 12 പേർ പിടിയിലായത്. 6 പേർക്ക് നോട്ടിസ് നൽകി. സ്വന്തം ബാങ്ക് അക്കൗണ്ട് തട്ടിപ്പ് സംഘത്തിന് കൈമാ റിയവരാണ് പിടിയിലായത്. സൈബർ പൊലീസ് സ്‌റ്റേ ഷൻ എസ്എച്ച്ഒ ഹണി കെ.ദാസിന്റെ നേതൃത്വത്തി ലായിരുന്നു പരിശോധന,
Previous Post Next Post