സൈബർ തട്ടിപ്പിൽ പാമ്പാടി സ്വദേശി പിടിയിലായതിന് പിന്നാലെ പലരും ഒളിവിൽ എന്ന് സൂചന ! പാമ്പാടി വട്ടമല പള്ളിക്കുന്ന് സ്വദേശി അക്കൗണ്ട് വിറ്റ് നേടിയത് 15 ലക്ഷമെന്ന് പ്രാധമിക വിലയിരുത്തൽ


ചിത്രം : ഡാൻ ജേക്കബ്

കോട്ടയം • സൈബർ തട്ടിപ്പിനായി സ്വന്തം അക്കൗണ്ട് വിറ്റ്  കോടികൾ കമ്മീഷൻ ആയി വാങ്ങിയ  12 പേർ കോട്ടയം ജില്ലയിൽ പിടിയിലായി 

 പാമ്പാടി വട്ടമലപ്പടി പള്ളിക്കുന്ന് ഭാഗത്ത് കോട്ടപ്പറമ്പിൽ ഡാൻ ജേതാവ് ഉൾപ്പെടെയുള്ളവർ ആണ് പിടിയിലായിരിക്കുന്നത്
ഇവർ സ്വന്തം അക്കൗണ്ട് തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകും 10 % ആണ് കമ്മീഷൻ കോടികൾ ആണ് തട്ടിപ്പിലൂടെ ഇത്തരം അക്കൗണ്ടുകളിൽ എത്തുന്നത്

 ഇതിനോടകം രണ്ട് കോടിയോളം രൂപ അക്കൗണ്ടിൽ എത്തിയതായി സ്ഥിരീകരിക്കാത്ത വിവരം ഉണ്ട് 

പാമ്പാടി സ്വദേശി ഡാൻ ജേക്കബ് തൻറെ രണ്ട് ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പ് സംഘത്തിന് നൽകി
1 ലക്ഷം രൂപയ്ക്ക് പതിനായിരം രൂപ കമ്മീഷൻ വാങ്ങിയിരുന്നതായി വിവരം ഉണ്ട് ഇത്തരത്തിൽ ഡാൻ ജേക്കബ് 15 ലക്ഷം രൂപ കൈപ്പറ്റി എന്നാണ് പുറത്ത് വരുന്ന പ്രാധമിക വിവരങ്ങൾ കൂടുതൽ വിശദമായി അന്വേഷണത്തിൽ മാത്രമേ കണ്ടെത്താവൂ 

ഡാൻ ജേക്കബിനെ രണ്ട് ദിവസം മുമ്പ്  പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി 
ഇയാൾ ഇപ്പോൾ റിമാൻഡിലാണ് 

സംസ്ഥാനത്തുടനീളം നടത്തുന്ന സൈബർ തട്ടിപ്പിന് എതിരായ സ്പെഷൽ ഡ്രൈവ് സൈ-ഹണ്ടിൻ്റെ ഭാഗമായാണ് കോട്ടയം  ജില്ലയിലും പരിശോധന നടത്തിയത്. 54 കേന്ദ്രങ്ങളിൽ പരിശോധനയിലാണ് 12 പേർ പിടിയിലായത്. 6 പേർക്ക് നോട്ടീസ് നൽകി. സ്വന്തം ബാങ്ക് തട്ടിപ്പ് സംഘത്തിന് കൈമറിയവരാണ് പിടിയിലായത്. സൈബർ പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ ഹണി കെ.ദാസിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത് സംസ്ഥാനത്ത് സൈബർ തട്ടിപ്പ് കൂടി വരുന്ന സാഹജര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം
Previous Post Next Post