യുഡിഎഫ് അധികാരത്തിലെത്തിയാൽ ഓഡിനൻസ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. വിശ്വാസം സംരക്ഷിക്കാൻ നിയമം നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തിൽ നിയമം കൊണ്ടുവരും. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിനു മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലെന്നും ഹസൻ പറഞ്ഞു.
വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്നു മുഖ്യമന്ത്രിയോട് ആവശ്യപ്പെടാൻ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ധൈര്യമുണ്ടോയെന്നും ഇക്കാര്യത്തിൽ താൻ വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്നും ഹസൻ പറഞ്ഞു.