തൃശൂര്‍: വീടിന് മുന്നില്‍ ചീങ്കണ്ണിയെ കണ്ട് വീട്ടുകാര്‍ ഞെട്ടി. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള തച്ചിയത്ത് ഷാജന്‍ എന്നയാളുടെ വീടിന്റെ വരാന്തയിലാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ചീങ്കണ്ണിയെ കീഴ്പ്പെടുത്തി പുഴയില്‍ വിട്ടു.
അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപം ചാലക്കുടി പുഴയില്‍ വിനോദസഞ്ചാരികള്‍ ഇറങ്ങുന്നതിന് സമീപത്തെ വീട്ടു വരാന്തയിലാണ് ചീങ്കണ്ണിയെ കണ്ടെത്തിയത്. പുഴയുടെ 100 മീറ്റര്‍ അടുത്തായാണ് ഷാജന്റെ വീട്. രാവിലെ അഞ്ചരയോടെ വീട്ടുകാര്‍ ഉറക്കമുണര്‍ന്ന് പുറത്തുവന്നപ്പോഴാണ് സോഫയുടെ അരികിലായി ചീങ്കണ്ണിയെ കണ്ടത്.