കോട്ടയം ശീമാട്ടിയിൽ സ്ത്രീകളുടെ ഡ്രസ്സ്ചേഞ്ചിംഗ് റൂമിൽ ഒളിക്യാമറ ഒളിക്യാമറ ഘടിപ്പിച്ച തൊഴിലാളി പോലീസ് പിടിയിൽ


കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ശീമാട്ടി ടെക്‌സ്‌റ്റൈൽസിന്റെ സ്ത്രീകളുടെ ചേഞ്ചിങ് റൂമിൽ ജീവനക്കാ।രൻ ഒളിക്യാമറ വച്ചു. ശനിയാഴ്ച ഇവിടെ എത്തിയ 17 സ്ത്രീകൾ വസ്ത്രം മാറുന്ന വീഡിയോ ഇയാൾ തന്റെ മൊബൈൽ ക്യാമറ ഒളിച്ചു വച്ചു പകർത്തിയതായി കണ്ടെത്തി. കോട്ടയം നഗരത്തിലെ പ്രമുഖ അഭിഭാഷക വസ്ത്രം മാറുന്നതിനിടെ തൊട്ടടുത്ത ചേഞ്ചിങ് റൂമിൽ നിന്നും മൊബൈൽ ക്യാമറയും കയ്യും കണ്ടതോടെയാണ് ഇവർ കയ്യോടെ പ്രതിയെ പിടികൂടിയത്. എന്നാൽ, കേസ് ഒതുക്കിത്തീർക്കാൻ ഉന്നത ഇടപെടലുണ്ടായിട്ടുണ്ട്. ഇത് കൂടാതെ പരാതിക്കാരെയും ഒത്തി തീർപ്പിനായി ഉന്നതർ സമീപിച്ചിട്ടുണ്ട്. ഉന്നത രാഷ്ട്രീയ നേതാക്കൾ ഒത്തുതീർപ്പിനായി പരക്കം പായുകയാണ്.

ശീമാട്ടിയിലെ ജീവനക്കാരനായ കാരാപ്പുഴ വെള്ളപ്പനാട്ടിൽ രജിത്കുമാറിന്റെ മകൻ നിധിൻ കുമാറി(30)നെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തത്. ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം നഗരത്തിലെ പ്രമുഖയായ ഒരു അഭിഭാഷക യുവതി ശീമാട്ടിയിൽ വസ്ത്രം വാങ്ങാൻ എത്തിയതായിരുന്നു.

ഇവർ ഇവിടെ എത്തി ചുരിദാർ വാങ്ങിയ ശേഷം ചേഞ്ചിംങ് റൂമിൽ കയറി വസ്ത്രം മാറ്റി ധരിക്കാനൊരുങ്ങുന്നതിനിടെ, തൊട്ടടുത്ത ചേഞ്ചിങ് റൂമിൽ നിന്നും മൊബൈലും, കയ്യും കാണുകയായിരുന്നു. ഇതേ തുടർന്നു ഇവർ ഉടൻ തന്നെ ചേഞ്ചിങ് റൂമിൽ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത ചേഞ്ചിങ് റൂമിന്റെ വാതിലിൽ കൊട്ടി വിളിച്ചു.

എന്നാൽ, ഉള്ളിൽ നിന്നും പൂട്ടിയ മുറി ആദ്യം തുറക്കാൻ തയ്യാറായില്ല. തുടർന്നു, ഇവർ ബഹളം വച്ചതോടെ മുറി തുറന്ന് ഉള്ളിലുണ്ടായിരുന്ന ജീവനക്കാരൻ പുറത്തിറങ്ങിയെത്തി. ഇയാളുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഈ അഭിഭാഷക തന്നെ പിടിച്ചു വാങ്ങി പരിശോധിച്ചു. ഇതോടെയാണ് ഇയാളുടെ ഫോണിൽ നിന്നും 17 ഓളം സ്ത്രീകളുടെ വീഡിയോകൾ കണ്ടെത്തിയത്.

ഇതിനു ശേഷം ഇവർ ഷോറൂമിന്റെ മാനേജരെ ഫോണിൽ ബന്ധപ്പെട്ടു. എന്നാൽ, സംഭവ സ്ഥലത്ത് എത്താൻ തയ്യാറാകാതിരുന്ന മാനേജർ, തന്റെ മുറിയിൽ എത്തി പരാതി ബോധിപ്പിക്കണമെന്ന നിർദേശമാണ് നൽകിയത്. ഇതോടെ, അഭിഭാഷക ഭർത്താവിനെയും വെസ്റ്റ് പൊലീസിനെയും വിവരം അറിയിച്ചു. വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി ജീവനക്കാരനെ കസ്റ്റഡിയിൽ എടുക്കുകയും സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ, സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയെ രക്ഷിക്കാൻ ശീമാട്ടിയുടെ ഉന്നതതല മാനേജ്മെൻറ് വലിയ ഇടപെടലുകളാണ് നടത്തുന്നത്. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നുണ്ട്. കേസ് എടുക്കാതിരിക്കാൻ പൊലീസിനുമേൽ അമിത സമ്മർദമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട സമ്മർദനത്തിന് ഒടുവിൽ ഞായറാഴ്ച ഉച്ചയോടെയാണ് പൊലീസിനു പ്രതിയ്‌ക്കെതിരെ കേസെടുക്കാൻ പോലും സാധിച്ചത്.

പരാതിക്കാരെ സ്വാധീനിക്കാനും പരാതി ഇല്ലാതാക്കാനുമുള്ള ശ്രമവും നടക്കുന്നുണ്ട്.തുടർന്ന് ഇത്രയും ഗുരുതരമായതും കോട്ടയത്തെ നിരവധി സ്ത്രീകളുടേയും പെൺകുട്ടികളുടേയും അഭിമാനം തന്നെ ചോദ്യം ചെയ്തതുമായ വിഷയം പുറം ലോകമറിയാതെ അവസാനിപ്പിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പരാതിക്കാരുടെ സുഹൃത്തുക്കൾ തേർഡ് ഐ ന്യൂസ് ലൈവിനു മുന്നിലെത്തിയത്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

പരാതി ഒതുക്കി തീർക്കാനും, സംഭവം പുറം ലോകമറിയാതെ മുക്കാനും ശ്രമം നടന്നതോടെ പരാതിക്കാരുടെ ബന്ധുക്കൾ  മധ്യകേരളത്തിലെ പ്രമുഖ ഓൺലൈൻ പത്രമായ തേർഡ് ഐ ന്യൂസിനെ ബന്ധപ്പെടുകയായിരുന്നു, തേർഡ് ഐ വിഷയം ഏറ്റെടുത്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്
Previous Post Next Post