പാമ്പാടി സ്വദേശിയായ അരുൺ K നായർ M D M A വിറ്റ് നേടിയത് കോടികൾ കോട്ടയത്ത് 1 കോടി രൂപയുടെ ഫ്ലാറ്റ് ! ... 2 ദിവസം M D M A വിറ്റപ്പോൾ കിട്ടിയത് 15 ലക്ഷം ,, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്


പാമ്പാടി : എംഡിഎംഎയും 15 ലക്ഷത്തിലധികം ര‍ൂപയുമായി ഫാഷൻ ഫോട്ടോഗ്രഫർ എക്‌സൈസ്‌ പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ .കോട്ടയം പാമ്പാടി പൂതക്കുഴിയിൽ വീട്ടിൽ അരുൺ കെ നായർ (34) ആണ്‌ എറണാകുളം എക്സൈസ് സ്‌ക്വാഡിന്റെ പിടിയിലായത്‌ ഇയാൾ മുമ്പ്
ആലാംമ്പള്ളിയിൽ  സ്റ്റുഡിയോ 45 എന്ന സ്ഥാപനം നടത്തിയിരുന്നു പിടികൂമ്പോൾ 39 ഗ്രാം M DMA യും 15 ലക്ഷം രൂപയും  അരുൺ കെ നായരുടെ കൈവശം ഉണ്ടായിരുന്നു 
എക്സൈസിൻ്റെ ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ ആണ്  രണ്ട് ദിവസം കൊണ്ട് ഇയാൾ വിറ്റത് അരക്കിലോ M D M A ആണ്  കോഴിക്കോട് സ്വദേശി ഉബൈദ് ആണ് ഇത് കൊച്ചിയിൽ എത്തിക്കുന്നത് ഉബൈദിൻ്റെ നേതൃത്തത്തിൽ ആഴ്ച്ചയിൽ 20 കിലോ M D M A ആണ് കൊച്ചിയിൽ എത്തുന്നത് ഉബൈദിൻ്റെ കൈയ്യിൽ നിന്നും
അരുൺ കെ നായർ M D M A വാങ്ങി ചില്ലറ വിൽപ്പന നടത്തി വരികയായിരുന്നു 
കാക്കനാട് കേന്ദ്രീകരിച്ചുള്ള സിനിമാ പ്രവർത്തകർക്കാണ് ഇയാൾ ലഹരി വിൽപ്പന നടത്തിയത്.ഐടി പ്രഫഷണലുകളും വിദ്യാർത്ഥികളും ഇയാളിൽ നിന്ന് ലഹരി വാങ്ങുന്നുണ്ട്.
ഒരു ഗ്രാമിന് 3000 രൂപ നിരക്കിലാണ് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയത്. ഹോണ്ട സിറ്റി കാറിൽ സഞ്ചരിച്ചാണ് അരുൺ K നായർ കച്ചവടം നടത്തിയിരുന്നത് കാർ ഇപ്പോൾ എക്സൈസ് കസ്റ്റഡിയിലാണ്  വീട്ടിലെ പ്രശ്നങ്ങൾ മൂലം ലഹരി ഉപയോഗം തുടങ്ങിയ അരുൺ 14 നായർ പിന്നീട് M D M A യുടെ കച്ചവടക്കാരൻ ആയി മാറുകയായിരുന്നു 

ഒരു മാസം ഇയാൾ 60 ലക്ഷം രൂപയുടെ M D M  A കച്ചവടം നടത്തി വന്നിരുന്നതായാണ് വിവരം 
കോട്ടയത്ത് അരുൺ K നായർ  1 കോടി വില വരുന്ന ഫ്ലാറ്റ് സ്വന്തമാക്കിയതായും ചില സൂചനകൾ പുറത്ത് വരുന്നുണ്ട് 
കേസ് ഒതുക്കാൻ ചില രാഷ്ടീയ സാമൂദായിക  പ്രമുഖർ പിന്നിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും "തൂഫാൻ " ശക്തമായ നിലപാട് എടുക്കുന്നതിനാൽ കൂടുതൽ സമ്മർദ്ദം വിലപ്പോകില്ലെന്നാണ് വിവരം 
തലസ്ഥാനത്തുള്ള ഒരു പത്രമാധ്യമത്തിലെ ഉന്നതൻ പത്രങ്ങളിൽ വാർത്ത വരാതിരിക്കാൻ ശ്രമം നടത്തിയതിൻ്റെ ഭാഗമായി ചില പത്രങ്ങൾ വാർത്ത ഒതുക്കി 
പക്ഷെ ദൃശ്യ ഓൺലൈൻ മാധ്യമങ്ങൾ ഈ വാർത്ത ഗൗരവപൂർവ്വം കൈകാര്യം ചെയ്തു
അതേ സമയം കേസിൻ്റെ തുടർ നടപടികൾക്കായി  അരുണിൻ്റെ പാമ്പാടിയിലെ ചില ബന്ധുക്കളുടെ കൈവശം M D M A വിറ്റ വകയിൽ ലഭിച്ച ലക്ഷക്കണിക്കിന് രൂപ  രഹസ്യമായി എത്തിയിട്ടുണ്ടെന്നാണ് ചില കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സ്ഥിതീകരിക്കാത്ത വിവരം 
അന്യേഷണം പുരോഗമിക്കുകയാണ് ...
Previous Post Next Post