നഗരസഭാ കൗൺസിലർമാരായ അനസ് പാറയിൽ, അൻസർ പുള്ളോലിൽ എന്നിവരടക്കം പതിനൊന്ന് പേർക്കെതിരെയാണ് പോലീസ് കേസ്എടുത്തിരിക്കുന്നത് .അനസ് പാറയിൽ പ്രതിപ്പട്ടികയിൽ ഒന്നാമതും, അൻസർ രണ്ടാമതുമാണ് ഉൾപെട്ടിരികുന്ന ത്.പൊലീസിൻ്റെ കൃത്യനിർവ്വഹണം തടസപെടുത്തിയതിന് IPC 353, നിയമവിരുദ്ധമായ സംഘം ചേർന്നതിന് 147 വകുപ്പുകളടക്കം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഇന്നലെ രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുക്കളും അയൽവാസികളുമായ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പരാതിയിലെ എതിർ കക്ഷിയെ കാണുന്നതിനായി തെക്കേക്കരയിലെത്തിയിരുന്നു പൊലീസ്. ഇതിനിടയിൽ നാട്ടുകാർ ഇരുവിഭാഗമായി തിരിഞ്ഞ് വാക്ക് തർക്കം ആരംഭിച്ചു.
ആൾകൂട്ടത്തെ പിരിച്ച് വിടാനുള്ള ശ്രമത്തിനിടയിൽ നാട്ടുകാർ സംഘടിച്ച് പൊലിസിനെതിരെ തിരിയുകയായിരുന്നു. തുർന്ന് പൊലീസ് ലാത്തിചാർജ് നടത്തി. ലാത്തി ചാർജിനിടയിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു