ശിശുക്ഷേമ സമിതി ഏറ്റെടുത്ത 14 വയസ്സുകാരി മരിച്ചു




കൊച്ചി: ശിശുക്ഷേമ സമിതി ഏറ്റെടുത്ത 14 വയസ്സുകാരി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കാക്കനാട് ചിൽഡ്രൻസ് ഹോമിന് മുന്നിലാണ് പ്രതിഷേധിച്ചത്.

അതേസമയം പെൺകുട്ടിയുടെ മരണകാരണം ന്യൂമോണിയയാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൊച്ചി ഡി.സി.പി. ഐശ്വര്യ ഡോങ്രെ പറഞ്ഞു. പെൺകുട്ടിയുടെ മരണത്തിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ചയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ഡി.സി.പി. പറഞ്ഞു..


Previous Post Next Post