തിരുവനന്തപുരം: കല്ലമ്പലത്ത്(തോട്ടക്കാട്) മിനി ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം. കാർ യാത്രക്കാരായ അഞ്ച് പേരാണ് മരിച്ചത്. കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത് എന്നാണ് സൂചന. കൊല്ലത്തേക്ക് പോയ മീൻ ലോറിയും തിരുവനന്തപുരത്തേക്ക് വന്ന സ്വിഫ്റ്റ് കാറും ആണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിന് തീപിടിച്ചു.