അശോക സ്തംഭവും ഇന്ത്യാ ഗവണ്‍മെന്റ് എന്നെഴുതിയ ചുവന്ന ബോര്‍ഡും; വ്യാജ കേന്ദ്ര സര്‍ക്കാര്‍ മുദ്രകളുമായി കറങ്ങിയ കാര്‍ പോലീസ് പിടിയിൽ


കൊച്ചി: വ്യാജ കേന്ദ്ര സര്‍ക്കാര്‍ മുദ്രകളുമായി കറങ്ങിയ കാര്‍ കൊച്ചിയില്‍ പോലീസ് പിടിയില്‍. അശോക സ്തംഭവും ഇന്ത്യാ ഗവണ്‍മെന്റ് എന്നെഴുതിയ ചുവന്ന ബോര്‍ഡും പതിപ്പിച്ച വാഹനമാണു തൃക്കാക്കര പോലീസ് പിടികൂടിയത്.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും ഉടമ ഉള്‍പ്പെടെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഞായറാഴ്ചയോടെ വൈകിട്ടോടെയാണു കാര്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. നമ്ബര്‍ പ്ലേറ്റിനൊപ്പം ചുവന്ന വലിയ ബോര്‍ഡില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയെന്നും അശോക സ്തംഭവും പതിച്ചിരുന്നു. ക്രിമിനല്‍ സര്‍വൈലന്‍സ് ആന്‍ഡ് ഇന്‍ലിജന്‍സ് എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ഏതാനും ദിവസങ്ങളായി ഈ വാഹനം കൊച്ചി നഗരത്തില്‍ കറങ്ങിക്കൊണ്ടിരുന്നതായാണു അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍.
أحدث أقدم