തിരുവനന്തപുരം: നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ മലപ്പുറം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഫൈസല്‍ എന്ന യുവാവാണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ കൃഷ്ണകുമാറിന്റെ വീടിന്റെ മതില്‍ ചാടിക്കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.