നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം.





തിരുവന്തപുരം: നയ പ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവർണ്ണറുടെ അംഗീകാരം. തിരുത്തൽ നിർദ്ദേശിക്കാതെ ആണ് ഗവർണർ കരട് അംഗീകരിച്ചത്. കാർഷിക നിയമ ഭേദഗതിയെ വിമർശിക്കുന്ന കരടിലെ ഭാഗത്തിൽ ഗവർണർ വിശദീകരണം തേടുമോ എന്ന് സർക്കാരിന് ആശങ്ക ഉണ്ടായിരുന്നു. 

കാർഷിക നിയമ ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കാൻ 23 നു ചേരാനിരുന്ന പ്രത്യേക സഭ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയിരുന്നില്ല. ഒടുവിൽ സർക്കാർ അനുനയിപ്പിച്ചതോടെയാണ് 31ന് സമ്മേളനത്തിന് അനുമതി കിട്ടിയത്

أحدث أقدم