യുവതിയും യുവാവും തൂങ്ങിമരിച്ചത് കുട്ടികളെ ഉറക്കി കിടത്തിയ ശേഷം




തൃശൂര്‍: ചാലക്കുടിയിലെ ലോഡ്ജ് മുറിയില്‍ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. മരോട്ടിച്ചാല്‍ സ്വദേശി സജിത്, ഈറോഡ് സ്വദേശി അനിത എന്നിരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

അനിതയുടെ 12 ഉം 10 ഉം വയസുള്ള കുട്ടികലും ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നു. കുട്ടികള്‍ ഉറങ്ങുന്നതിനിടെയായിരുന്നു ഇവര്‍ ജീവനൊടുക്കിയത്. ഉറക്കം ഉണര്‍ന്ന് കുട്ടികളാണ് ലോഡ്ജ് ജീവനക്കാരെ വിവരം അറിയിക്കുന്നത്. സംഭവ സ്ഥലത്തു നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. അങ്കമാലിയില്‍ താമസം ശരിയാകും വരെ ലോഡ്ജില്‍ താമസിക്കുമെന്നാണ് ഇവര്‍ മുറിയെടുങ്കുമ്പോൾ പറഞ്ഞിരുന്നത്. 

ഈറോഡ് സ്വദേശിയായ അനിത ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ സജിത്തിനൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചതാണെന്നു നിഗമനം.രണ്ടു ദിവസം മുന്‍പാണ് ലോഡ്ജില്‍ മുറിയെടുത്തത്. കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

13 വർഷം മുമ്പ് അനിത വല്യച്ഛൻ്റെ മകനായ ഭാനുഷിനെ വിവാഹം കഴിച്ചിരുന്നു. തമിഴ്നാട്ടിലെ ഈറോഡ് പുത്തൂർ ലക്ഷ്മി നഗറിൽ ആയിരുന്നു ഇരുവരുടേയും താമസം.  ഇതിനിടെ ഇളയച്ഛൻ്റെ മകൻ സജിത്തും ആയി രണ്ടുവർഷം മുമ്പ് അടുപ്പത്തിലായ അനിത മക്കളെയും കൂട്ടി നാടുവിടുകയായിരുന്നു. സജിത്തിനൊപ്പം ആലപ്പുഴയിലാണ് അനിത താമസിച്ചിരുന്നത്. പിന്നീടാണ് അങ്കമാലിയിൽ വാടകവീട് അന്വേഷിച്ചിരുന്നത്.


Previous Post Next Post