സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്ക; വാട്‌സാപ്പിനെ കയ്യൊഴിഞ്ഞ് ആളുകള്‍ സിഗ്നലിലേക്ക്



വാട്സാപ്പിന്റെ പ്രൈവസി പോളിസി ആളുകളെ അതിൽ നിന്നും കൂട്ടത്തോടെ മറ്റ് ചാറ്റിങ് ആപ്പുകളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുകയാണ്. സ്വകാര്യതയെ ബാധിക്കുമെന്ന ആളുകളുടെ ആശങ്ക സിഗ്നൽ, ടെലിഗ്രാം അടക്കമുള്ള ആപ്പുകൾക്ക് നേട്ടമാകും

ടെസ്ല ഉടമ ഇലോൺ മസ്ക് തന്നെ താൻ ആപ്പിലേക്ക് മാറുന്നുവെന്ന പരസ്യ പ്രഖ്യാപനം സിഗ്നലിനെ കൂടുതൽ പ്രചാരത്തിൽ ആക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന ചാറ്റിങ് ആപ്പായി സിഗ്നൽ ആപ് മാറിക്കഴിഞ്ഞു. വാട്സാപ്പും സിഗ്നൽ ആപ്പും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇവയാണ്

2014 ലാണ് സിഗ്നൽ ആപ്പ് ആരംഭിക്കുന്നത്. അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായുള്ള സിഗ്നൽ ഫൗണ്ടേഷനാണ് എൻക്രിപ്റ്റഡ് മെസേജിങ് സേവനം വികസിപ്പിച്ചത്.

ലാഭേച്ഛയില്ലാത്ത സിഗ്നൽ പ്രവർത്തിക്കുന്നത് ക്രൗണ്ട് ഫണ്ടിലൂടെയാണ്. എന്നാൽ വാട്സാപ്പിന്റെ പ്രവർത്തനം ലാഭം മുൻനിർത്തിയാണ്. ഉപയോക്താക്കളുടെ വിവരങ്ങൾ മാർക്കറ്റിങിനായി ഉപയോഗിച്ചുള്ള വരുമാനം അതിഭീമവും
ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് സിഗ്നലിന്റെ പ്രവർത്തനം. ഓപ്പൺ സോഴ്സ് കോഡ് ആർക്കും പരിശോധിക്കാവുന്നതാണ്. അതിനാൽ തന്നെ ഒരുതരത്തിലുമുള്ള രഹസ്യ ഇടപെടലിനും സാധ്യതയില്ല. എൻക്രിപ്റ്റഡ് ആയി എസ്.എം.എസ് അയക്കാനും സിഗ്നൽ ആപ്പിലൂടെ സാധിക്കും.

മൊബൈൽ ഫോൺ നമ്പർ, ലാൻഡ്ഫോൺ നമ്പർ വോയ്സ് ഓവർ ഐപി നമ്പറുകൾ എന്നിവ ഉപയോഗിച്ച് സിഗ്നലിൽ അക്കൗണ്ട് തുറക്കാൻ കഴിയും. സീൽഡ് സെന്റർ എന്ന സംവിധാനത്തിലൂടെ സന്ദേശങ്ങൾ സിഗ്നൽ ആപ്പ് കൂടുതൽ സുരക്ഷിതമാക്കുന്നുമുണ്ട്.

أحدث أقدم