നായ കുറുകെ ചാടി; ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു






ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു
ഉഴവൂർ കരുനെച്ചി ശങ്കരാശ്ശേരീൽ വിജയമ്മ ( 54 ) ആണ് മരിച്ചത്

ഉഴവൂർ ടൗണിലെ ഒട്ടോറിക്ഷ ഡ്രൈവറായിരുന്നു . കോട്ടയം വെളിയന്നൂർ പടിഞ്ഞാറ്റേ പീടികയിൽ വെച്ച്  നായ കുറുകെ ചാടിയതിനെ തുടർന്ന് ആണ്  ഒട്ടോറിക്ഷ അപകടത്തിൽ പെട്ടത്.

സർക്കാരിന്റെ ധനസഹായത്താൽ വനിതകൾക്കുള്ള പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത് .
أحدث أقدم