ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. ഏഴ് മാസത്തിനിടെ ഇതാദ്യമായി 24 മണിക്കൂറിനിടെ 9102 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കേസുകൾ 1,06,76,838 ആയി വർധിച്ചു.
15,901 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. രാജ്യത്ത് ഇപ്പോൾ 1,77,266 സജീവ കേസുകളുണ്ട്. ഒരു ദിവസത്തിനിടെ 117 പേരാണ് മരിച്ചത്. ആകെ മരണം 1,53,587 ആണ്
പതിനായിരത്തിലേറെ കോവിഡ് രോഗികൾ ഇപ്പോൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. ദക്ഷിണേന്ത്യയിൽ പ്രതിദിന കോവിഡ് മരണം ഇപ്പോൾ ഏറ്റവും കൂടുതലും കേരളത്തിലാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും രാജ്യത്ത് ഏറ്റവും കൂടുതൽ കേരളത്തിലാണ്.
തമിഴ്നാട്ടിൽ ആകെ രോഗികളുടെ എണ്ണം 4813 ആയി കുറഞ്ഞു. കേരളത്തിൽ ഇപ്പോഴും 70859 രോഗികളുണ്ട്.