സിഗരറ്റ് ആവശ്യപ്പെട്ട് എത്തിയ രണ്ടംഗസംഘം പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു


തിരുവനന്തപുരം: സിഗരറ്റ് ആവശ്യപ്പെട്ട് എത്തിയ രണ്ടംഗസംഘം പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ച് കടന്നു കളഞ്ഞു. വര്‍ക്കല തെങ്ങുവിളയില്‍ പലചരക്ക് കട നടത്തുന്ന സ്ത്രീയുടെ സ്വര്‍ണ മാല പൊട്ടിച്ച് പ്രതികള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പുതുവത്സര ദിനത്തില്‍ രാവിലെയാണ് സംഭവം. സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.


നീല നിറത്തിലുള്ള പള്‍സര്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം പലചരക്ക് കട നടത്തുന്ന ജഗതമ്മയുടെ അടുത്തെത്തി സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് എടുക്കാനായി ജഗദമ്മ തിരിഞ്ഞ സമയത്ത് ഇവരിലൊരാള്‍ നാല് പവന്‍ വരുന്ന മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ജഗദമ്മയുടെ കടയുള്ള കെട്ടിടത്തിലെ സിസിടിവിയിലാണ് പ്രതികളുടെ ദൃശ്വം പകര്‍ന്നത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്ബ് പ്രതികള്‍ ഇതേ വാഹനത്തില്‍ വന്ന് ഇവിടെ നിരീക്ഷിച്ച് പോയതിന്റെ ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സിസി ടിവി ദൃശ്യങ്ങളടക്കം നല്‍കി ജഗദമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കുകയാണ് പൊലീസ്. എന്നാല്‍ ദൃശ്യങ്ങളില്‍ പ്രതികള്‍ വന്ന ബൈക്കിന്റെ നമ്ബര്‍ പതിഞ്ഞിട്ടില്ലെന്നും പ്രതികളെ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
أحدث أقدم