എസ്‌ഐആര്‍ കരടിലെ പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമര്‍പ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരു ലക്ഷം ഹിയറിംഗ് ഒരു ദിവസം നടത്താന്‍ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ശരിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഹിയറിംഗ് ഒഴിവാക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡല അടിസ്ഥാനത്തിലും ബിഎല്‍ഒമാരെ നിയമിക്കണമെന്നും സിപിഐഎം പ്രതിനിധി എം വിജയകുമാര്‍ പറഞ്ഞു. വോട്ടറാണെന്ന് തെളിയിക്കാന്‍ ജാതി മാനദണ്ഡമാകരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഹാജരാക്കേണ്ട രേഖകളുടെ പട്ടികയില്‍ ജാതി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രതിനിധിയുടെ വിമര്‍ശനം. ബന്ധുക്കള്‍ മുഖേന രേഖകള്‍ ഹാജരാക്കാന്‍ അവസരം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. യോഗത്തില്‍ ഓണ്‍ലൈന്‍ ഹിയറിങ് പരിഗണിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കി. ജില്ലാ മണ്ഡല അടിസ്ഥാനത്തില്‍ ബിഎല്‍എമാരെ നിയമിക്കാനും സാധിക്കുമെന്ന് കമ്മീഷന്‍ യോഗത്തില്‍ പറഞ്ഞു.