ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് സി ദിവാകരൻ



തിരുവനന്തപുരം:  സിപിഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്ന് സൂചിപ്പിച്ച് സി ദിവാകരൻ. മുന്ന് തവണ മത്സരിച്ചവർ മാറണമെന്നാണ് നിലവിൽ തീരുമാനമെങ്കിലും രാഷ്ട്രീയത്തിൽ യുവത്വം മാത്രമല്ല പരിചയസമ്പത്ത് കൂടി ആവശ്യമാണെന്നാണ്  സി ദിവാകരന്റെ പക്ഷം..

നെടുമങ്ങാട് മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ എണ്ണിപറഞ്ഞാണ് രാഷ്ട്രീയത്തിൽ പരിചയസമ്പത്തിന്‍റെ പ്രാധാന്യം സി ദിവാകരൻ ഓർമ്മിപ്പിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരരംഗത്ത് ഇല്ലെന്ന് കെ രാജു പ്രഖ്യാപിച്ചെങ്കിൽ അത്തരം ഒരു പരസ്യനിലപാട് സി ദിവാകരനില്ല. മൂന്ന് വട്ടം നിയമസഭയിലെത്തിയ സി ദിവാകരന് സിപിഐ നേതൃത്വം ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കുമെന്നതാണ് നിലപാട്. യുവ പ്രാതിനിധ്യം ചർച്ചയാകുമ്പോൾ പുതുമുഖങ്ങളെ അദ്ദേഹവും സ്വാഗതം ചെയ്യുന്നു. എന്നാൽ, യുവത്വം മാത്രമല്ല പരിചയസമ്പത്ത് കൂടി ആവശ്യമാണെന്നാണ് സി ദിവാകരന്റെ നിലപാട്. സിപിഐ യിലെ ഒരു വിഭാഗം ഇതിനോട് യോജിക്കുന്നുമുണ്ട്



Previous Post Next Post