തീർഥാടന കേന്ദ്രത്തിൽ ആത്മീയ ശുശ്രൂഷ ചെയ്‌തിരുന്ന വൈദികൻ ഒരു കുട്ടിയുടെ അമ്മയായ യുവതിയുമായി ഒളിച്ചോടിയ സംഭവം വൻ വിവാദത്തിലേക്ക്. തലശേരി രൂപതയിലെ കൊച്ചച്ചനാണ് ഈ സാഹസം കാട്ടിയത്. സംഭവത്തിൽ സഭയ്ക്കുള്ളിലും സോഷ്യൽ മീഡിയയിലും വൻ വിവാദങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്.
തലശേരി അതിരൂപതയിലെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രമായ ചീക്കാട് ഉണ്ണിമിശിഹ ദേവാലയത്തിൽ മുൻപ് ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനാണ് യുവതിയുമായി ഒളിച്ചോടിയത്. ഫാദർ. അനീഷ് വട്ടക്കയത്തിൽ രണ്ട് വർഷക്കാലം മുൻപ് വരെ ഈ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചിരുന്ന കൊച്ചച്ചനായിരുന്നു.
എന്നാൽ, ഇവിടുന്ന് സ്ഥലം മാറി അമ്മം കുളത്തേക്ക് പോയി. ഇതിനിടെയാണ് യുവതിയുമായി ഇയാൾ ഒളിച്ചോടിയെന്ന വാർത്ത പുറത്തു വരുന്നത്. സഭയിലെ വിശ്വാസികൾ തന്നെയാണ് വാർത്ത പുറത്തു വിട്ടത്. ഫാ. അനീഷിനൊപ്പം ഒളിച്ചോടിയ യുവതിക്ക് ഒരു കുട്ടിയുണ്ട്. ഈ കുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ച ശേഷമാണ് ഇരുവരും കടന്നതെന്നതും ശ്രദ്ധേയമായി.
യുവതിയുടെ ഭർത്താവ് സ്ഥലത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. ഒളിച്ചോടിയ യുവതിയും വൈദികനും ഒരുമിച്ചു പഠിച്ചവരാണ്. പഠന കാലം മുതൽ ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പിന്നീട് വികാരിയായി എത്തിയപ്പോൾ അടുപ്പം വർധിച്ചു. ഭർത്താവുമായി യുവതി അത്ര സ്നേഹ ബന്ധത്തിലല്ലായിരുന്നു.
ഇതാണ് പഴയ ഇഷ്ടക്കാരനുമായി അടുപ്പത്തിലാകാൻ യുവതിയെ പ്രേരിപ്പിച്ചത്. അതേസമയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയമായ സംഭവത്തിൽ രണ്ട് അഭിപ്രായം ഉയരുന്നുണ്ട്. വൈദികരെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.