മെഡിക്കൽ ആൻഡ് സെയിൽസ് മേഖലയിൽ ജോലി ചെയുന്ന മുഴുവൻ ജീവനക്കാർക്കും കോവിഡ് വാക്സിൻ ഉടൻ സൗജന്യമായി നൽകണമെന്ന് ബി.എം. എസ്.ആർ.എ.സംസ്ഥാന സമിതി യോഗം ആവശ്യപെട്ടു.
കൂടാതെ കോവിഡ് കാലത്ത് തൊഴിലാളികൾക്ക് പ്രവേശനം നിയന്ത്രിച്ച സംസ്ഥാനത്തെ സ്വകാര്യ-പൊതു മേഖല ആശുപത്രികളിൽ മെഡിക്കൽ റപ്രസന്റെറ്റീവുമാരെ ജോലി ചെയ്യാനനുവദിക്കണം.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുമായി ചർച്ച നടത്തുമെന്നും യോഗമറിയിച്ചു.
സമിതി യോഗം ബി. എം.എസ്.സംസ്ഥാന സെക്രട്ടറി സി. ബാലചന്ദ്രൻ ഉദ്ഘടാനം ചെയ്തു. ബി.എം. എസ്. ആർ.എ. സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ്‌കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു,