കാസർഗോഡ്:കാസർഗോഡ് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിനു മുകളിലേക്കു മറിഞ്ഞ് അഞ്ചുപേർ മരിച്ചു. പാണത്തൂരിൽ ഇന്ന് ഉച്ചയോടെയുണ്ടായ അപകടത്തിൽ മരിച്ചവർ അഞ്ചുപേരും കർണാടക സ്വദേശികളാണ്.
രണ്ടു കുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണു മരിച്ചത്. അപകടത്തിൽ നിരവധി പേർക്കു പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ വിവിധ ആശുപത്രികളിലേക്കു മാറ്റി.