പി.സി ജോര്‍ജ്ജിനെതിരെ മുസ്ലീം ലീഗ്





ഈരാറ്റുപേട്ട: പി.സി ജോര്‍ജ്ജിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ പ്രമേയം പാസാക്കി മുസ്ലീം ലീഗ് പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയും ഈരാറ്റുപേട്ട മുന്‍സിപ്പല്‍ കമ്മറ്റിയും രംഗത്തെത്തി. പി.സി ജോര്‍ജ്ജിനെ യുഡിഎഫപിലെടുക്കുന്നതിനോട് ഒരു തരത്തിലും യോജിക്കാനാവില്ലെന്ന് നേതാക്കള്‍  വ്യക്തമാക്കി. നിലപാടുകളില്‍ തരംപോലെ മലക്കംമറിയുന്ന എംഎല്‍എയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി. 

മുസ്ലീം സമുദായത്തെ അടച്ചാക്ഷേപിച്ച എംഎല്‍എ ക്രൈസ്തവ സഭാ നേതാക്കളെയും ഹൈന്ദവമത നേതാക്കളെയും അവഹേളിക്കുന്ന നിലപാടുകള്‍ തുടരുകയാണ്. യുഡിഎഫിലും എല്‍ഡിഎഫിലും കയറി ഒടുവില്‍ സംഘപരിവാറു കാരനുമായി മാറിയ എംഎല്‍എ ക്ക്  തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടക്കം കടക്കാനായില്ല. എംഎല്‍എയുടെ പാര്‍ട്ടിയുടെ ജനസ്വാധീനം കുറഞ്ഞു. 10-ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് നേടാനായത്. 

യുഡിഎഫ് ഒറ്റക്കെട്ടാണ്. ഈരാറ്റുപേട്ട നഗസഭയില്‍ നേടിയ വിജയമടക്കം ഇതിന് തെളിവാണ്. ജോര്‍ജ്ജിനെ എതിര്‍ക്കാന്‍ കാരണം നാടിനെ അവഹേളിച്ചു എന്നതിനൊപ്പം രാഷ്ട്രീയ സദാചാരം അദ്ദേഹത്തിനില്ല എന്നതുകൂടിയാണ്. നില്‍ക്കുന്ന പാര്‍ട്ടിയിലുള്ള നേതാക്കളെത്തന്നെ അവഹേളിക്കുന്ന സമീപനമാണ് പി.സി ജോര്‍ജ്ജിനുള്ളതെന്നും ലീഗ് നേതൃത്വം അഭിപ്രായപ്പെട്ടു.


Previous Post Next Post