കലാകാരന്മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഉള്ളകേരള സര്‍ക്കാരിന്‍റെ കോവിഡ് കാല ധനസഹായം- സ്കീം 2ആരൊക്കെ അർഹരാണ്?

Date - 17 / 1 / 2021 

ന്യൂസ് ഡെസ്ക് 
ലേഖകൻ : ജോവാൻ മധുമല

https://chat.whatsapp.com/LrE1AtM65scKyhJGmebOIp
കേരളത്തിൽ സ്ഥിര താമസമാക്കിയ കലാകാരന്മാർക്കാണ് ധനസഹായത്തിന് അർഹത

*അർഹരല്ലാത്തവർ ആരൊക്കെ?*
സർക്കാർ/പൊതുമേഖല/സഹകരണ സ്ഥാപനങ്ങളിൽ നിന്നോ ക്ഷേമനിധി ബോർഡുകളിൽ നിന്നോ പ്രതിമാസ പ്രതിഫലമോ ശമ്പളമോ പെൻഷനോ ലഭിക്കുന്നവർക്കും സർക്കാരിന്റെ കോവിഡ് ധനസഹായ പദ്ധതിയിലൂടെ ധനസഹായം ലഭ്യമായവരും  ഈ പദ്ധതിക്ക് അർഹരല്ല

*അപേക്ഷിക്കാൻ എന്തെല്ലാം രേഖകൾ വേണം?*
1.അപേക്ഷകൻ കലാരംഗത്ത് കഴിഞ അഞ്ചുവർഷമായി പ്രവർത്തിക്കുന്നുണ്ടെന്നും കലാ പ്രവർത്തനം ഉപജീവനം ആണെന്നും തെളിയിക്കുന്ന സാക്ഷ്യപത്രം പഞ്ചായത്ത് മെമ്പറിൽനിന്നും വാങ്ങണം(MLA,MP or ഗസറ്റഡ് ഓഫീസർ എന്നിവരുടേതും സ്വീകരിക്കും)
2.ആധാർകാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്

*എങ്ങനെ അപേക്ഷിക്കാം*

മുകളിൽ പറഞ്ഞ രേഖകൾ സഹിതം വാർഡ് മെമ്പർ മുഖേനയോ ഓൺലൈൻ ആയോ അപേക്ഷിക്കാം

*അവസാന തീയതി*
20-01-2021

അപേക്ഷ സമര്‍പ്പിക്കാനുള്ള
വെബ്സൈറ്റ്:

www.keralaculture.org/covid_relief_scheme

*...പരിധിയിൽ വരുന്ന കലാവിഭാഗങ്ങൾ*...

*1. ചലച്ചിത്ര അക്കാദമി സിനിമ ടെലിവിഷൻ വിഭാഗം*
 സംവിധായകൻ , നടൻ / നടി , തിരക്കഥാകൃത്ത് , ഛായാഗ്രാഹകൻ . സംഗീത സംവിധായകൻ , ഗാനരചയിതാവ് , ഗായകൻ / ഗായിക , ഡബ്ബിംഗ് ആർട്ടിസ്റ്റ് , സാങ്കേതിക കലാകാരന്മാർ ( എഡിറ്റർ ആർട് ഡയറക്ടർ , മേക്കപ്പ് ആർട്ടിസ്റ്റ് , കൊറിയോഗ്രാഫർ , സൗണ്ട് ഡിസൈനർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് , ഫിലിം റെപ്രസെന്റേറ്റീവ് ) , ചലച്ചിത്ര നിർമ്മാണ വകുപ്പിലെ വിവിധ കലാപ്രവർത്തകർ , പശ്ചാത്തല കലാപ്രവർത്തകർ , പരസ്യകല , ശബ്ദം , വെളിച്ചം , പിന്നണി പ്രവർത്തകർ .
* 2. കേരള സംഗീത നാടക അക്കാദമി* ശാസ്ത്രീയസംഗീതം വായ്പാട്ട് , വീണ , മൃദംഗം , വയലിൻ , മുഖർശംഖ് , ഘടം , പുല്ലാങ്കുഴൽ , തബല , ഹാർമോണിയം , നാദസ്വരം , തകില് , ഗഞ്ചിറ ലളിതസംഗീതം ആലാപനം , സംഗീത സംവിധാനം , ഗാനമേള സോപാന സംഗീതം ആലാപനം , ഇടയ്ക്ക, നൃത്തം മോഹിനിയാട്ടം , ഭരതനാട്യം , കുച്ചുപ്പുടി , കേരള നടനം കഥകളി സംഗീതം , ചുട്ടി , വേഷം , ചെണ്ട , മദ്ദളം മറ്റു കേരളീയ കലകൾ ഓട്ടൻതുളളൽ , പറയൻതുളളൽ , ശീതങ്കൻ തുളളൽ , കൃഷ്ണനാട്ടം , കൂത്ത് , നങ്യാർകൂത്ത് , കൂടിയാട്ടം , മിഴാവ് നാടകം പ്രൊഫഷണൽ , അമച്വർ , തെരുവ് , പ്രക്ഷേപണ നാടകം , നൃത്തനാടകം , ബാലെ
വാദ്യകല തായമ്പക , ചെണ്ട , ഇലത്താളം , മേളം , കൊമ്പ് , കുറുങ്കുഴൽ , ഇലത്താളം , പഞ്ചവാദ്യം , തിമില , ഇടയ്ക്ക , മദ്ദളം , ഇന്ദ്രജാലം , മിമിക്രി , മോണോആക്ട് , കഥാപ്രസംഗം , പശ്ചാത്തല കലാപ്രവർത്തകർ , പന്തൽ , സ്റ്റേജ് കലാനുബന്ധ പ്രവർത്തകർ 
*3. കേരള ഫോക് ലോർ അക്കാദമി* നാടൻകലകൾ ബാലെ , നാടൻപാട്ട് , കുത്തിയോട്ടം , പന്തകാളി , വട്ടമുടി , കളരിപ്പയറ്റ് , പാക്കനാർ ആട്ടം , മുളവാദ്യം , മുളസംഗീതം , മഴമൂളി , മരമീടൻകളി , നാട്ടുമേളം , വെളളരിനാടകം , ശിങ്കാരിമേളം , പുലിക്കളി , യാത്രകളി , ഏഴാമുത്തിക്കളി , കഥാപ്രസംഗം , ബൊമ്മലാട്ടം , വനിതാ പൂരക്കളി , തച്ചോളിപ്പാട്ട് , ഓണക്കളി , തച്ചോളിക്കളി , രാജസൂയംകളി , കന്യാർകളി , ചിമ്മാനക്കളി , അമ്പത്തീരടി പടവെട്ടും പാട്ടും , തിരുവാതിരകളി , പരിചമുട്ടുകളി , അലാമികളി , കക്കാരിശ്ശി നാടകം , കൃഷ്ണാർകളി , തോൽപ്പാവക്കൂത്ത് , നോക്കുപാവവിദ്യ , കാവടി , കൊട്ടക്കാവടി , കുമ്മിയടി , തെരുക്കൂത്ത് , മയിലാട്ടം , പൊയ്ക്കാൽ കുതിര , പൂപ്പടത്തുള്ളൽ , കുറത്തിയാട്ടം , വില്ലടിച്ചാൻ പാട്ട് , അർജ്ജുന നൃത്തം , വനിതാ കോൽക്കളി , മയൂര നൃത്തം , പൊറാട്ട് നാടകം , ഉടുക്കുപാട്ട് , സീതക്കളി , കരടിക്കളി , കുമ്മാട്ടി , തിറയും പൂതനും , കോൽക്കളി , ചരടുകളി , മംഗലപാട്ട് , യക്ഷഗാനം , കതിരുകാള നൃത്തം , കുമ്മാട്ടികളി , നദങ്കലക്കൽ , ആര്യമാല , ഐവർനാടകം , തൈവക്കാള . അനുഷ്ടാന കലകൾ തെയ്യം , പൂരക്കളി , വേലകളി , പാക്കനാർ നൃത്തം , പാന , കണ്ണേറുപാട്ട് , നാവേറുപാട്ട് , പടപ്പാട്ട് , തോറ്റം , മയിലാട്ടം , അയനിപാട്ട് , മോത്തളംപാട്ട് , ഓതിയാട്ടം , പൂവിറുക്കം , ചോഴി , മലയിക്കൂത്ത് , കൂത്ത് , ഉടുക്കുപാട്ട് , കോലംതുള്ളൽ , പള്ളിയോടം , കൊസ്രോൺപാട്ട് , പന്തലാട്ടം , വാണിയാർ കോലം , മാരിതെയ്യം , വേടൻ തെയ്യം , കമ്പളനാട്ടി , കോതാമൂരി , കുത്തിയോട്ടം , ഗരുഡൻ പറവ , സർപ്പപാട്ട് , തിരിയുഴിച്ചൽ , പുള്ളുവൻ പാട്ട് , കളമെഴുത്തു പാട്ട് , നിണബലി , മാപ്പിളകലകൾ അറബനമുട്ട് ദഫുട്ട് , വട്ടപ്പാട്ട് , കെസ്സ്പാട്ട് , മാപ്പിളപാട്ട് , മുട്ടുംവിളി , കുത്തിറാത്തീബ് , ഒപ്പന , കോൽകളി ക്ഷേത്രകലകൾ പടയണി , അയ്യപ്പൻ വിളക്ക് , ഗരുഡൻതൂക്കം , തിടമ്പ്ത്തം , തീയാട്ട് , അയ്യപ്പൻ തീയാട്ട് , ഭദ്രകാളി തീയാട്ട് , അഷ്ടപദിയാട്ടം , മുടിയേറ്റ് , വേലകളി ക്രിസ്തീയ കലകൾ അടിച്ചുതുറപ്പാട്ട് , ഗ്ലാമകളി , പുത്തൻപാന , ചവിട്ടുനാടകം,
ഗോത്രകലകൾ കൊരമ്പനൃത്തം , മന്നാൻകൂത്ത് , ചോണൻകളി , ചാറ്റുപാട്ട് , കൂളിയാട്ടം , മാൻപാട്ട് , ഇരുളനൃത്തം , പളിയനൃത്തം , മൂഡുകനൃത്തം , മംഗലംകളി , എരുതുകളി , മുളംതണ്ട് , ഗദ്ദിക , ഗോത്രനൃത്തം , വടിനൃത്തം , മറയൂരാട്ടം , മലപ്പുലയാട്ടം , മാന്നാൻകൂത്ത് പശ്ചാത്തല കലാ പ്രവർത്തകർ 
*4. കേരള ലളിതകലാ അക്കാദമി* പെയിൻറിംഗ് , ഡ്രോയിംഗ് , പ്രിന്റ് മേക്കിങ് , ഗ്രാഫിക്സ് , ശില്പകല , കലാനിരൂപണം , കലാചരിത്രം , ഫോട്ടോഗ്രാഫി , കാർട്ടൂൺ , വീഡിയോ ആർട്ട് , പ്രതിഷ്ഠാപനകല ( ഇൻസ്റ്റലേഷൻ ) , വാസ്തുശില്പകല , പൈതൃക കരകൗശലം , പശ്ചാത്തല കലാ പ്രവർത്തകർ
* 5. കേരള സാഹിത്യ അക്കാദമി *
കഥ , കവിത , ലേഖനം , ഗാനരചന , നാടക രചന , ഉപന്യാസ രചന , നിരൂപണം , വിമർശനം , നോവൽ , വൈജ്ഞാനിക സാഹിത്യം , ഹാസ്യ സാഹിത്യം , വൈദിക സാഹിത്യം , ബാല സാഹിത്യം , യാത്രാ വിവരണം , നോവൽ , ജീവചരിത്രം തുടങ്ങിയ എഴുത്തു രൂപങ്ങൾ , അക്ഷര ശ്ലോകം .

ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക
Previous Post Next Post