കൊല്ലം : പ്രളയവും കോവിഡ് മഹാമാരിയും മൂലം ജീവിതം വഴിമുട്ടിയ മാജിക് കലാകാരന്മാർക്ക് സാംസ്കരിക വകുപ്പിന്റെ സഹായം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് സർക്കാരിന് നിവേദനം നൽകുവാൻ കൊല്ലം മജീഷ്യൻസ് അസോസിയേഷൻ ശനിയാഴ്ച ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
കേരളത്തിലെ മാജിക് കലാകാരൻന്മാരെ ഇത്തവണത്തെ ബഡ്ജറ്റിൽ തഴഞ്ഞതായി പരക്കെ ആക്ഷേപമുണ്ട്. ഈ തവണത്തെ ബഡ്ജറ്റിൽ അമച്വർ നാടകത്തിന് 3 കോടി രൂപയും പ്രൊഫഷണൽ നാടകത്തിന് 2 കോടി രൂപയും വകയിരുത്തിയപ്പോൾ കേരളത്തിലെ മാജിക് രംഗത്തെ പ്രൊഫഷണൽ, അമച്വർ കലാകാരൻമാരെ തഴഞ്ഞു. അവരെ പൂർണ്ണമായി ഒഴിവാക്കിയെന്നാണ് മാജിക് കലാകാരൻമാരുടെ ആരോപണം.
ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ആദ്യപടിയായി കെ.എം.എ സർക്കാരിന് നിവേദനം നൽകാൻ തീരുമാനിച്ചത്. ഉചിതമായ തീരുമാനം ഉണ്ടാകാത്ത പക്ഷം ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംഘടന നേതൃത്വം അറിയിച്ചു.