സമൂഹ മധ്യമങ്ങൾ വഴി പരസ്യം നൽകി തട്ടിപ്പ് വ്യാപകം. ഇരകൾ യുവാക്കളും, വീട്ടമ്മമാരും


താമരശ്ശേരി: ഇൻസ്റ്റാഗ്രാം, ടെലഗ്രാം, ഫെയ്സ് ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി നൽകുന്ന പരസ്യങ്ങളിൽ വിശ്വസിച്ച പണം നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ജാള്യത മൂലം പലരും വിവരം പുറത്തറിയിക്കുന്നില്ല.

വില കൂടിയ ഫോണുകൾ കുറഞ്ഞ വിലക്ക് ലഭിക്കുമെന്നും, ഇലക്ട്രോണിക് സാധനങ്ങൾ കുറഞ്ഞ വിലക്ക് ലഭിക്കുമെന്നുമെല്ലാമുള്ള പരസ്യത്തിലാണ് ആളുകൾ വീഴുന്നത്.

കൊടുവള്ളി സ്വദേശികളായ രണ്ട് യുവാക്കൾ ചേർന്ന് ഓർഡർ ചെയ്ത ഐഫോൺ 8 + കൈപ്പറ്റി കവർ തുറന്നപ്പോൾ അകത്തുള്ളത് വില കുറഞ്ഞ ചൈനാ ഫോണുകൾ.
ഒരു ഫോണിന് 10000 രൂപയായിരുന്നു പരസ്യത്തിൽ പറഞ്ഞിരുന്നത്.അങ്ങിനെയാണ് കൂട്ടുകാർ ചേർന്ന് രണ്ട് ഫോണിന് ഓർഡർ നൽകിയത്. ഓർഡർ ചെയ്യുന്ന അവസരത്തിൽ 300 രൂപ കൊറിയർ ചാർജ്ജ് കൈമാറണം. ബാക്കി തുക പാർസൽ കൈപ്പറ്റുമ്പോഴാണ് നൽകേണ്ടത്.അങ്ങിനെ ഇന്ന് Cash on delivery യായി പാർസൽ എത്തി ,പണം നൽകിയ ശേഷം തുറന്ന് നോക്കിയപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം വ്യക്തമായത്.
നിരവധിയാളുകളാണ് ഓരോ ദിവസവും ഇത്തരം തട്ടിപ്പിന് ഇരയാവുന്നത്.
പരസ്യക്കാരുടെ ഫോൺ നമ്പറിൽ വിളിച്ചാൽ whats Appചാറ്റുവഴി ഇടപാട് ഉറപ്പിക്കും, വിശ്വാസ്യത വരത്തക്ക രൂപത്തിൽ ഹിന്ദിയിലാണ് സംസാരം.
പുതിയ ഒരാൾ വിളിച്ചാൽ മറ്റൊരു whats App നമ്പറായിരിക്കും നൽകുക.

തട്ടിപ്പിന് ഇരയാവുന്ന വരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും, യുവാക്കളും, വീട്ടമ്മമാരുമാണ്.ദുബായിയിൽ നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത ഫോണുകളാണ് വിൽപ്പനക്ക് എത്തിച്ചെതെന്നാണ് ഇവരുടെ പരസ്യത്തിൽ പറയുന്നത്, കൂടാതെ ഒരു വർഷ വാറൻ്റിയും, GST ബില്ലും നൽകുമെന്ന് ഇവരുടെ പരസ്യത്തിൽ വ്യക്തമാക്കുന്നു.ഇതിൽ ആഘർഷിച്ചാണ് പലരും ചതിയിൽപ്പെടുന്നത്.
അക്കിടി പറ്റിയവർ പുറത്ത് പറയാൻ മടിക്കുന്നത് കാരണം മറ്റുള്ളവർ അറിയാതെ പോകുന്നു,ഇത് തട്ടിപ്പുകാർക്ക് വളമായി മാറുകയും ചെയ്യുകയാണ്.
ഓർഡർ നൽകുന്നവർക്ക് ഒരാഴ്ചക്കകം തന്നെ പാർസൽ എത്തുന്നുണ്ട്.
أحدث أقدم