ഷാജിക്കെതിരെ നിര്‍ണായക രേഖകള്‍ കിട്ടിയെന്ന് വിജിലന്‍സ്; അറസ്റ്റുണ്ടായേക്കും

കണ്ണൂർ :പ്ലസ് ടു കോഴക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിന്റെ സംസ്ഥാന നേതാക്കളേയും വിളിപ്പിക്കേണ്ടി വരുമെന്ന് വിജിലന്‍സ്. ഷാജിക്കെതിരായ കേസില്‍ നിര്‍ണായക രേഖകള്‍ കിട്ടിയിട്ടുണ്ടെന്ന് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത് മാധ്യമങ്ങളോട്  പ്രതികരിച്ചു. ഷാജിയില്‍ നിന്ന് വരവ് ചെലവ് കണക്കുകളുടെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ലീഗിന്റെ സംസ്ഥാന നേതാക്കളെ വിളിപ്പിക്കേണ്ടി വരും. പൂര്‍ണ്ണമായും തെളിവ് കിട്ടിയാലാകും അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കെ എം ഷാജിയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ തന്നെ എംഎല്‍എയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

أحدث أقدم