ആലപ്പുഴയില്‍ രണ്ടിടങ്ങളിലായി പൊലീസുകാര്‍ക്ക് നേരെ ആക്രമണം; ഒരു പൊലീസുകാരന് വെട്ടേറ്റു, മറ്റൊരാളെ പ്രതി വെട്ടി പരിക്കേല്‍പ്പിച്ചു



ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടിടങ്ങളില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സജീഷിനും കുത്തിയതോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ വിജീഷിനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരും ആശുപത്രിയില്‍ ചികിത്സയിലാണ്.

സഹോദരന്മാര്‍ തമ്മിലുളള തര്‍ക്കം അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് വിജീഷിന് കുത്തേറ്റത്. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സജീഷിന് നേരേ ആക്രമണമുണ്ടായത്. പ്രതിയായ ലിനോജ് സജീഷിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.

ഇരു കൈകളിലുമായി ഇരുപത്തിനാലോളം തുന്നലുകളാണ് സജീഷിനുളളത്. ഇദ്ദേഹം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലിനോജിനെ സൗത്ത് സി ഐയുടെ നേതൃത്വത്തില്‍ ബലം പ്രയോഗിച്ച് പിടികൂടി. മറ്റൊരു പ്രതി കപില്‍ ഷാജിക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബലപ്രയോഗത്തിനിടെ സി ഐക്കും പരിക്കേറ്റിട്ടുണ്ട്.
Previous Post Next Post