നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

 


കൊല്ലം കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപമാണ് കുട്ടിയെ കണ്ടത്. കരിയില കൂട്ടത്തിന് ഇടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്.

മൂന്ന് കിലോ തൂക്കമുള്ള ആണ്‍കുഞ്ഞിന് രണ്ട് ദിവസം പ്രായമുണ്ടെന്നും വിവരം. കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുക്കും.
أحدث أقدم