കാഞ്ഞിരപ്പള്ളി : പേട്ടക്കവലയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു.കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഒതളശ്ശേരിയിൽ (ഓപ്സൺ സ്റ്റുഡിയോ) ഡേവിസിനാണ് (30)പരുക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഡേവിസ്
ബസിനടിയിൽ പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഓടിക്കൂടിയ ആൾക്കൂട്ടം കാഴ്ചക്കാരായപ്പോൾ സംഭവമറിഞ്ഞെത്തിയ ഹൈവേ പോലീസാണ് എസ് ഐ വി എൻ ഇസ്മായിലിൻ്റെ നേതൃത്വത്തിൽ ബസിനടിയിൽ നിന്ന് യുവാവിനെ വലിച്ചെടുത്തതും കാഞ്ഞിരപ്പള്ളിയിലെ ജനറൽ ആശുപത്രിയിലെത്തിച്ചതും.