വടയാർ ചക്കാല ജംഗ്ഷന് സമീപം മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം . ഇന്ന് (ശനിയാഴ്ച) രാവിലെ 8 മണിയോടെയാണ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാർ റോഡിൽ നിന്നും താഴ്ചയിലേക്ക് ചരിഞ്ഞ് മൂവാറ്റുപുഴയാറിൻ്റെ കൈവഴിയായ ചക്കാല-വട്ടക്കേരിൽ തോട്ടിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ ഉടൻ ഡോർ തുറന്ന് പുറത്തേക്ക് ചാടിയതിനാൽ അപകടം കൂടാതെ രക്ഷപ്പെട്ടു. വടയാർ ചരിയം കുന്നേൽ ഫെൽവിൻ (35) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. എറണാകുളം ലിസി ആശുപത്രിയിലെ ജീവനക്കാരനാണ് ഫെൽവിൻ. ഭാര്യ ഗൃഹത്തിൽ നിന്നും രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം.