തലപ്പൊക്കത്തിന്റെ ഗജരാജൻ പൂരപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു.


പാലക്കാട് : നാട്ടാനകളില്‍ പ്രശസ്തനായ മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. ആനപ്രേമികളുടെ പ്രിയങ്കരനാണ് മംഗലാംകുന്ന് കര്‍ണന്‍. പാലക്കാട് ചികില്‍സയിലായിരുന്നു. തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള പ്രമുഖ ഉല്‍സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.
 
1989ലാണ് കർണനെ ബിഹാറിലെ ചാപ്രയിൽ നിന്ന് നാനു എഴുത്തച്ഛൻ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. 2000ലാണ് മംഗലാംകുന്ന് കുടുംബം കർണനെ വാങ്ങുന്നത്. വടക്കന്‍ പറവൂരിലെ ചക്കുമരശ്ശേരി ശ്രീകുമാര ഗണപതി ക്ഷേത്രത്തിലെ തലപ്പൊക്കത്തിനുള്ള മത്സരത്തിൽ 9 വർഷം തുടർച്ചയായി വിജയിയായിരുന്നു കർണൻ. കേരളത്തിലങ്ങോളമിങ്ങോളം നടന്ന തലപ്പൊക്കത്തിനുള്ള മത്സരങ്ങൾ വിജയിയായിരുന്നു. ഇത്തിത്താനം ഗജമേളയിലും കര്‍ണന്‍ വിജയിയായിട്ടുണ്ട്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും കർണൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
أحدث أقدم