പാക്ക് വെട്ടുന്ന കത്തിക്ക് മുകളില്‍ തല കറങ്ങി വീണയുവാവിന് ദാരുണാന്ത്യം


ഇരിയ: അടക്ക പൊളിക്കുന്ന കത്തിക്ക് മുകളില്‍ വീണ യുവാവിന് ദാരുണാന്ത്യം. കോടോംബേളൂര്‍ മുക്കുഴി നെടുകരയിലെ രാമന്‍കുട്ടിയുടെ മകനും കോണ്‍ക്രീറ്റ് ജോലിക്കാരനുമായ കെ.ആര്‍ ബിജു (28)വാണ് അടയ്ക്ക കത്തിക്ക് മേല്‍ തല കറങ്ങി വീണ് മരിച്ചത്.
കഴിഞ്ഞ ദിവസം വെറ്റില മുറുക്കുവാനായി അടക്കയുടെ തൊലി കളയുന്നതിനിടയില്‍ തലകറങ്ങി വീണപ്പോള്‍ വയറില്‍ കത്തി കയറിയാണ് യുവാവിന്റെ മരണമെന്ന് അമ്പലത്തറ പോലീസ് പറയുന്നു. മംഗലാപുരത്ത് ചികിത്സയിലിരിക്കെയാണ് മരണം.
Previous Post Next Post