ആകാശവിസ്മയങ്ങളിൽ ആറാടി യുഎഇ: റെക്കോർഡുകൾ തകർത്ത് 2026ലേക്ക്; ദുബായ് നഗരത്തിലേക്ക് ഒഴുകിയെത്തിയത് ദശലങ്ങൾ പ്രവാസികളും ഉത്സവമാക്കി


അബുദാബി: 2026പുതുവർഷത്തെ ആവേശപൂർവ്വം വരവേറ്റ് യുഎഇ.
ആകാശവിസ്മയങ്ങളും
ആഘോഷരാവിൽ
ലോകറെക്കോർഡുകളും നിറഞ്ഞ ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒത്തുചേർന്നത്. ലോകം ഉറ്റുനോക്കിയ ദുബായ് ബുർജ് ഖലീഫയിലെ വെടിക്കെട്ടും ലേസർ ഷോയും പതിവുപോലെ ഇത്തവണയും വിസ്മ‌യമായി. ഇതിനുപുറമെ അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലും വിപുലമായ പരിപാടികളാണ് അരങ്ങേറിയത്
അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടുള്ള വെടിക്കെട്ടാണ് നടന്നത്. അബുദാബി പൊലീസിന്റെയും സിവിൽ ഡിഫൻസിന്റെയും ശക്തമായ സുരക്ഷാ വലയത്തിലായിരുന്നു ആഘോഷങ്ങൾ. ലിവ രാജ്യാന്തര ഫെസ്റ്റിവലിന്റെ ഭാഗമായി അൽ ദഫ മേഖലയിലും വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. ഡ്രൈവർമാർക്ക് തങ്ങളുടെ ട്രാഫിക് പോയിന്റുകൾ കുറയ്ക്കാനും ലൈസൻസ് പ്രശ്‌നങ്ങൾ പരിഹരിക്കാനും ലിവ ഫെസ്റ്റിവൽ നഗരിയിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയത് സന്ദർശകർക്ക് വലിആശ്വാസമായി.

ദുബായിൽ ആഘോഷങ്ങൾക്കായി എത്തിയവരുടെ എണ്ണം മുൻവർഷങ്ങളെ മറികടന്നു. ആർടിഎയുടെ കണക്കുകൾ പ്രകാരം 28 ലക്ഷത്തിലേറെ പേരാണ് പുതുവത്സര തലേന്ന് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത്. മെട്രോ സ്റ്റേഷനുകളിലും ബസ് സർവീസുകളിലും അനുഭവപ്പെട്ട വൻ തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ആസൂത്രണം അധികൃതർ നടത്തിയിരുന്നു. റാസൽഖൈമയിൽ ഡ്രോണുകളും വെടിക്കെട്ടും സംയോജിപ്പിച്ചുകൊണ്ടുള്ള ദൃശ്യവിസ്‌മയം കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് കടൽതീരങ്ങളിൽ തടിച്ചുകൂടിയത്. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിച്ചുകൊണ്ട് നടത്തിയ ആഘോഷങ്ങൾ യുഎഇയുടെ സംഘാടക മികവ് ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തെളിയിച്ചു.
Previous Post Next Post