പാമ്പാടി : അതിജീവനത്തിനായി പോരാടുന്ന ഇൻഡ്യൻ കർഷകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും കർഷകദ്രോഹ കരിനിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയദർശിനി കൾച്ചറൽ ആൻഡ് പ്രോഗ്രസീവ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പാമ്പാടി കാളച്ചന്ത കവലയിൽ നിന്നും ബസ്റ്റാൻഡ് ജംഗ്ഷനിലേക്ക് പ്രകടനം നടത്തി.
പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു പോലീസ് സ്റ്റേഷന് മുൻപിൽ പ്രസിഡന്റ് അനിയൻ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടത്തിയ യോഗത്തിൽ അഡ്വ. സണ്ണി പാമ്പാടി, ഡോ. ജോളി കെ.ജോൺ ,,ജേക്കബ് ചെറിയാൻ, സൂസമ്മ കുര്യൻ, സെബാസ്റ്റ്യൻ ജോസഫ് , ഏലിയാമ്മ ആന്റണി, പി.എസ്. ഉഷാകുമാരി ,എബി ജേക്കബ്, ബാലചന്ദ്രൻ നായർ , ബിജുമോൻ കുര്യൻ എന്നിവർ പ്രസംഗിച്ചു. അഡ്വ. സിജു കെ.ഐസക്ക് ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.