പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.





മുണ്ടക്കയം: പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വട്ടക്കാവ് മരുതോലി വീട്ടിൽ സച്ചു ചാക്കോയാണ് പുഴയിൽ കുളിക്കുന്നതിനിടെ അപകടപ്പെട്ട് മരിച്ചത്. ഇന്നലെ വൈകുന്നേരം മണിമലയാറ്റിൽ വള്ളക്കടവ് ഭാഗത്ത് കുളിക്കാൻ  ഇറങ്ങിയതാണ്. കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്സും നടത്തിയ തിരച്ചലിലാണ് സച്ചുവിനെ കണ്ടെത്തിയത്. ഉടൻ തന്നെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

أحدث أقدم