കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു , അപകടത്തിൽ പരിക്കേറ്റ ആളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു





കൊച്ചി മരടിൽ, കാറും ചരക്കു ലോറിയും കൂട്ടിയിടിച്ച്  യുവതി മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ആളേയും കൊണ്ടു ആശുപത്രിയിലേക്ക് പോയ ഓട്ടോ തിരികെ വരും വഴി അപകടത്തില്‍പ്പെട്ടു ഓട്ടോ ഡ്രൈവറും മരിച്ചു. തൃശൂർ സ്വദേശിനി ജോമോളാണ്  മരടില്‍ ആക്സിഡന്‍റില്‍ മരിച്ചത്.

 ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരൻ സാൻജോയെ ഗുരുതര പരിക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരുക്കേറ്റ യുവാവിനെ ആശുപത്രിയിലാക്കുന്നതിനു പോയ ഓട്ടോ ഡ്രൈവർ മടങ്ങും വഴി മറ്റൊരു അപകടത്തിൽ മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം നന്ദനം വീട്ടിൽ തമ്പി (50) ആണ് മരിച്ച ഓട്ടോ ഡ്രൈവർ.

أحدث أقدم