പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൗമാരക്കാരൻ പീഡിപ്പിച്ചു. ഇടുക്കി ജില്ലയിലെ
കമ്പംമേട്ടിലാണ് സംഭവം. 14 വയസുകാരിയെ 16 വയസുകാരൻ പീഡിപ്പിച്ചു ഗഗർഭിഗർഭിണിയാക്കിയതായാണ് പരാതി
ബന്ധുവായ പെണ്‍കുട്ടിയെയാണു കൗമാരക്കാരൻ പീഡിപ്പിച്ചത്.
ഓണ്‍ലൈൻ ക്ലാസിന്റെ മറവിൽ സന്ദേശങ്ങളയച്ചു ബന്ധം സ്ഥാപിച്ചശേഷം ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു.
വയറുവേദനയെ തുടർന്നു പെണ്‍കുട്ടിയെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണു ഗർഭിണിയാണെന്നു മനസിലായത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കമ്പംമേട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതി പ്രായപൂർത്തിയായിട്ടില്ലാത്തതിനാൽ ജുവനൈൽ കോടതിയിൽ ഹാജരാക്കും.