തിരുവനന്തപുരം: യുകെയിൽ കണ്ടെത്തിയ അതിതീവ്ര വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു. കേരളത്തിലും കോവിഡ് വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വെളിപ്പെടുത്തി. യുകെയിൽ നിന്നെത്തിയ ആറുപേർക്കാണ് സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രിയിൽ നിരീക്ഷണത്തിൽ.
കോഴിക്കോട്-2, ആലപ്പുഴ-2, കണ്ണൂർ-1, കോട്ടയം- 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത് വിദേശത്തു നിന്ന് എത്തുന്നവർ സ്വമേധയാ റിപ്പോർട്ട് ചെയ്യണം.
ജനങ്ങൾ വളരെ കരുതിയിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അഭ്യർഥിച്ചു.