ആശ്രയ, ലൈഫ്മിഷൻ പദ്ധതികളുടെ അപേക്ഷകരില്‍ നിന്നും പണപ്പിരിവ് നടത്തിയ തട്ടിപ്പുകാരനെ പോലീസ് പിടികൂടി


 


മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ ആശ്രയ ഗുണഭോക്താക്കളില്‍ നിന്നും ലൈഫ് പദ്ധതിയുടെ അപേക്ഷകരില്‍ നിന്നും പണപ്പിരിവ് നടത്തിയ തട്ടിപ്പുകാരനെ മുണ്ടക്കയം പോലീസ് പിടികൂടി. ചിറ്റടി ഇഞ്ചിയാനി റോഡില്‍ പാസ്റ്റര്‍ ജോയി എന്ന് വിളിക്കുന്ന കണ്ണംകുളം ജോയിയെ മുണ്ടക്കയം പോലീസ് പിടികൂടി. വേല നിലം സ്വദേശിയായ വീട്ടമ്മ യില്‍ നിന്നും തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെ മുണ്ടക്കയത്തെ മാധ്യമപ്രവര്‍ത്തകന്‍ തിരിച്ചറിയുകയും പിന്തുടര്‍ന്ന് തടഞ്ഞുവച്ച ശേഷം പോലീസില്‍ അറിയിക്കുകയും ചെയ്യുകയായിരുന്നു. കൂട്ടിക്കല്‍ റോഡിലെ ലോഡ്ജില്‍ കയറി ഒളിച്ച ഇയാളെ പോലീസെത്തി പിടികൂടുകയായിരുന്നു.കഴിഞ്ഞ ദിവസം വെട്ടുകല്ലാം കുഴി സ്വദേശിനിയുടെ വീട്ടില്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞു ചെന്ന് വീട്ടമ്മ അടുത്ത വീട്ടിലേക്കു മാറിയ തക്കം നോക്കി മൊബൈല്‍ ഫോണും ക്യാഷും കവര്‍ന്നു ഇയാള്‍ സ്ഥലം വിറ്റിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി ഉണ്ടായിരുന്നു. എട്ടാം വാര്‍ഡിലെ വീട്ടമ്മയില്‍ നിന്നും തട്ടിപ്പ് നടത്തിയിരുന്നു. ഇന്ന് വേലനിലത്തു നിരവധി വീടുകളില്‍ തട്ടിപ്പിന് ശ്രമിച്ച ഇയാള്‍ രണ്ടു വീട്ടില്‍ നിന്നും പണവും കൈപ്പറ്റി. ചൊവ്വാഴ്ച കൂടുതല്‍ പിരിവു നടത്താന്‍ ഇരിക്കെയാണ് ഇന്ന് പിടിയിലാകുന്നത്
أحدث أقدم