സമീപകാലത്താണ് തട്ടിപ്പുകാരുടെ സന്ദേശം വാട്ട്സാപ്പില്‍ എത്തിത്തുടങ്ങിയത്. സന്ദേശത്തില്‍ പറയുന്ന ലിങ്കില്‍ കയറി 130 രൂപ അടച്ച് 30 മിനിറ്റുവരെ ചെലവഴിച്ചാല്‍ 1,500 രൂപ മുതല്‍ 5,000 രൂപ വരെ സന്പാദിക്കാമെന്നാണ് തട്ടിപ്പുസംഘത്തിന്റെ വാഗ്ദാനം.
തട്ടിപ്പുസംഘം ഹാക്ക് ചെയ്ത മൊബൈല്‍ നമ്പറുകളിലാണ് സന്ദേശം എത്തുന്നതെന്നു സൂചനയുണ്ട്. പണം നഷ്ടമായവർ പരാതിപ്പെടാത്തത് തട്ടിിപ്പുകാർക്ക് കൂടുതൽ സഹായകമാകുന്നു.