ഇളങ്കാട് : കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ ഭർത്താവ് പൂട്ടിയിട്ടു, പൊലീസും നാട്ടുകാരുമെത്തി മോചിപ്പിച്ചു.
ഇളങ്കാട് കൊടുങ്ങവയലിൽ ജെസി (65) ആണ് തന്നെ ഭർത്താവ് വീടിനുള്ളിൽ പൂട്ടിയിട്ടു എന്ന് പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചത്. ഇതേ തുടർന്ന് പഞ്ചായത്തംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോൻ എന്നിവരുടെ നേത്യത്വത്തിൽ ജില്ലാ കളക്ടറെയും പൊലിസിനെയും വിവരം അറിയിച്ചു. തുടർന്ന് മുണ്ടക്കയം പൊലീസ് സ്ഥലത്തെത്തി ഇവരെ രക്ഷപെടുത്തുകയായിരുന്നു.
ജെസി നൽകിയപരാതിയുടെ അടിസ്ഥാനത്താനത്തിൽ ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ദീർഘകാലമായി ഇരുവരും തമ്മിൽ വഴക്കും പൊലീസ് കേസും മറ്റും നടന്നു വരികയാണ്. രണ്ട് നിലകളുളള വീട്ടിൽ താഴെയാണ് ജെസി താമസിച്ചിരുന്നത്. ഭർത്താവും ഇളയ മകനും മുകൾ നിലയിലും താമസമാക്കി. വീടിന്റെ ഗേറ്റ് വർക്കകമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നു