സ്വകാര്യബസും, ചരക്ക് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

*എം.സി റോഡിൽ കോട്ടയത്തിനു സമീപം ചവിട്ടുവരിയിൽ വാഹനാപകടം.*





സ്വകാര്യബസും, ചരക്ക് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക്  പരിക്കേറ്റു.
ബ്രഡുമായി പോയ 
ചരക്ക് ഓട്ടോറിക്ഷയും, എറണാകുളത്തേക്ക് പോയ സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം.

കുമാരനല്ലൂർ സ്വദേശി സിനാജ് (37), പെരുമ്പായിക്കാട് സ്വദേശി ഷമീർ (27)എന്നിവർക്ക് നിസ്സാര പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈകൾക്കും, കാലിനുമാണ് പരിക്ക്.

ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു.
അപകടം എം.സി റോഡിൽ
ഗതാഗതക്കുരുക്കിനും കാരണമായി.

أحدث أقدم