കോവിഡ് രൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു


 

സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതിനാല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും. വൈറസ് പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്സ് ക്യാമ്ബയിന്‍ ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് അറിച്ചു. കൊറോണ മാനദണ്ഡങ്ങളെപ്പറ്റി പൊതുജനങ്ങളില്‍ അവബോധം സൃഷിടിക്കുകയാണ് ക്യാമ്ബെയ്നിന്റെ ലക്ഷ്യം.

സംസ്ഥാനത്ത് കൊറോണ കേസുകള്‍ കൂടിയത് മെയ് മാസത്തിന് ശേഷമാണ്. ഹോട്ട്സ്പോട്ടുകളില്‍ നിന്ന് ആളുകള്‍ മടങ്ങിയതോടെ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. തെരഞ്ഞെടുപ്പ്, കൂട്ടായ്മകള്‍, ക്രിസ്മസ് – ന്യൂ ഇയര്‍ ആഘോഷം,സ്കൂളുകള്‍ തുറന്നത് ഇതെല്ലാം വ്യാപനത്തിന് വഴിവെച്ചു. തുടക്കത്തില്‍ പൊതുജനങ്ങള്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാട്ടുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
أحدث أقدم