രാജ്യത്ത് പുതുതായി 13,052 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു,പകുതിയോളവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.




രാജ്യത്ത് പുതുതായി 13,052 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
 ഇതോടെ 1,07,46,183 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളില്‍ പകുതിയോളവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 13,965 പേര്‍ കോവിഡ് മുക്തി നേടുകയും 127 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു.

രാജ്യത്ത് നിലവില്‍ 1,68,784 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 71,469 പേര്‍ കേരളത്തിലാണ്. 6282 കേസുകളാണ് സംസ്ഥാനത്ത് ശനിയാഴ്ച സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 2,630 പുതിയ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.


أحدث أقدم