പാലാ സീറ്റിൽ ജോസ് വിഭാഗം അവകാശവാദം ഉന്നയിക്കുന്നതിൽ യുക്തിയില്ലന്ന് എൻ.സി.പി






പാലാ സീറ്റിൽ ജോസ് വിഭാഗം അവകാശവാദം  ഉന്നയിക്കുന്നതിൽ യുക്തിയില്ലന്ന്  എൻ.സി.പി സംസ്ഥാന പ്രസിഡണ്ട് ടി പി പീതാംബരൻ മാസ്റ്റർ.

പാലാ സീറ്റ് ഉൾപ്പെടെ നാലു സീറ്റിലും എൻ സി പി മത്സരിക്കും .സിറ്റിംഗ് സീറ്റ് വിട്ടുനൽകുന്ന കീഴ്‌വഴക്കം എൽഡിഎഫിൽ ഇല്ല. തോറ്റ പാർട്ടിക്ക് സീറ്റ് വേണമെന്നത് വിചിത്രമായ വാദമാണെന്നും അദ്ദേഹം പരിഹസിച്ചു

പാർട്ടി മത്സരിച്ച സീറ്റ് വിട്ടു നൽകണ്ട എന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ  നിലപാട്.. എൻ സി പിയിൽ  വിമതനീക്കം ഇല്ല. കോൺഗ്രസ് എസ്സുമായി ഒരു വിഭാഗം ചർച്ച നടത്തി എന്നത് ശരിയല്ല.
أحدث أقدم