തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന 82 കായിക താരങ്ങൾക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ദേശീയ ഗയിംസിൽ വെള്ളിയും വെങ്കലവും നേടിയ കായിക താരങ്ങളാണ് ഇവർ.
ഈ കായിക താരങ്ങൾക്ക് ജോലി നൽകാമെന്ന് നേരത്ത സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പാകാത്തതിനെ തുടർന്നാണ് ഇവർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ആരംഭിച്ചത്. ജോലി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതോടെ 45 ദിവസമായി നടന്നുവന്ന സമരം ഇവർ അവസാനിപ്പിച്ചു.
400 പുതിയ തസ്തികകൾ സൃഷ്ടിക്കാനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ട്. കോഴിക്കോട് ആസ്ഥാനമായി ഒരു പുതിയ പോലീസ് ബറ്റാലിയൻ രൂപവത്കരിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. പത്തനംതിട്ട വിമാനത്താവളത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കാനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ നിയമിക്കാനും തീരുമാനിച്ചു.