സംഭവം നടന്നത് കഴിഞ്ഞ 17 നാണ്. കണക്ക് ക്ലാസില്‍ ഉത്തരം തെറ്റിച്ചപ്പോല്‍ അധ്യാപിക മറിയാമ്മ ചൂരല്‍ ഉപയോഗിച്ച പല തവണ കൈയിലും നെഞ്ചിലും തല്ലിയെന്നാണ് പരാതി. കൈക്കുഴയില്‍ അടിച്ച ഭാഗത്ത് തന്നെ പല തവണ ചൂരല്‍ പ്രയോഗിച്ചപ്പോഴാണ് എല്ല പൊട്ടിയതെന്നും വിദ്യാര്‍ഥി പറയുന്നു. എന്നാല്‍ ടീച്ചര്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം പണം നല്‍കി കേസ് ഒതുക്കാനാണ് സ്കൂള്‍ അധികൃതരും ചില പൊലീസുകാരും ശ്രമിക്കുന്നതെന്ന് അമ്മ ഷാജിത ആരോപിച്ചു