പത്തനംതിട്ട ജില്ലയില്‍ ഇന്ന് 570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.






പത്തനംതിട്ട  ജില്ലയില്‍ ഇന്ന് 570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 
 ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 17 പേര്‍ സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 542 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 32 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍: 
1 അടൂര്‍
(അടൂര്‍, പറക്കോട്, പന്നിവിഴ, ആനന്ദപ്പള്ളി, അമ്മകണ്ടകര, കരുവാറ്റ, മൂന്നാളം) 26
2 പന്തളം
(മങ്ങാരം, പൂഴിക്കാട്, കടയ്ക്കാട്, മുടിയൂര്‍ക്കോണം, തോന്നല്ലൂര്‍, കുരമ്പാല) 15
3 പത്തനംതിട്ട 
(കുമ്പഴ, നന്നുവക്കാട് കുലശ്ശേഖരപതി, വെട്ടിപ്രം, മുണ്ടുകോട്ടയ്ക്കല്‍, വലഞ്ചുഴി) 18
4 തിരുവല്ല
(മുത്തൂര്‍, തുകലശ്ശേരി, മഞ്ഞാടി, കുറ്റപ്പുഴ, മതില്‍ഭാഗം, ചുമത്ര, പെരുന്തുരുത്തി, കാവുംഭാഗം) 33
5 ആനിക്കാട്
(ആനിക്കാട്, നൂറോമാവ്) 4
6 ആറന്മുള
(ആറാട്ടുപുഴ) 4
7 അരുവാപുലം
( കുമ്മണ്ണൂര്‍, ഐരവണ്‍, തെക്കുംങ്കല്‍) 10
8 അയിരൂര്‍
(വെളളിയറ, കൈതകോടി, തടിയൂര്‍, കാഞ്ഞീറ്റുകര) 12
9 ചെന്നീര്‍ക്കര
(ഊന്നൂകല്‍, ചെന്നീര്‍ക്കര, പ്രക്കാനം) 6
10 ചെറുകോല്‍
(കാട്ടൂര്‍, അന്ത്യാളങ്കാവ് ചെറുകോല്‍) 7
11 ചിറ്റാര്‍
(ചിറ്റാര്‍) 4
12 ഏറത്ത്
(ചൂരക്കോട്, മണക്കാല, വെളളക്കുളങ്ങര, കിളിവയല്‍) 11
13 ഇലന്തൂര്‍
(പരിയാരം, ഇടപ്പരിയാരം, ഇലന്തൂര്‍ ഈസ്റ്റ്) 9
14 ഏനാദിമംഗലം
(മങ്ങാട്, കുറുമ്പകര, ഇളമണ്ണൂര്‍, കുന്നിട, മാരൂര്‍) 18
15 ഇരവിപേരൂര്‍
( വളളംകുളം, ഇരവിപേരൂര്‍) 13
16 ഏഴംകുളം
( നെടുമണ്‍, പുതുമല, ഏനാത്ത്, വയല, തേപ്പ്പാറ) 12
17 എഴുമറ്റൂര്‍
(തെളളിയൂര്‍, എഴുമറ്റൂര്‍) 5
18 കടമ്പനാട്
(കടമ്പനാട്, മണ്ണടി, തുവയൂര്‍, നെല്ലിമുകള്‍) 16
19 കടപ്ര
(കടപ്ര, വളഞ്ഞവട്ടം) 7
20 കലഞ്ഞൂര്‍
(മുറിഞ്ഞകല്‍, നെടുമണ്‍കാവ്, കൂടല്‍, കുടുത്ത) 7
21 കല്ലൂപ്പാറ
(തുരുത്തിക്കാട്, ചെങ്ങരൂര്‍, കല്ലൂപ്പാറ) 8
22 കവിയൂര്‍
(മുണ്ടിയപ്പളളി, കവിയൂര്‍, നെടുങ്ങാടപ്പളളി) 16
23 കൊടുമണ്‍
( ഐക്കാട്, കൊടുമണ്‍ ഈസ്റ്റ്, ചന്ദനപ്പളളി, അങ്ങാടിക്കല്‍ സൗത്ത്) 11
24 കോയിപ്രം
(കോയിപ്രം, കുമ്പനാട്, കുറുവാമൂഴി, പുല്ലാട്) 7
25 കോന്നി
( അതുമ്പുംകുളം, മങ്ങാരം, പയ്യനാമണ്‍, വെളളപ്പാറ, കോന്നി, എലിയറയ്ക്കല്‍, പെരിഞൊട്ടയ്ക്കല്‍ അട്ടച്ചാക്കല്‍, മാങ്കുളം, വകയാര്‍) 37
26 കൊറ്റനാട്
(കൊറ്റനാട്) 4
27 കോട്ടാങ്ങല്‍
(വായ്പൂര്) 23
28 കോഴഞ്ചേരി
( കോഴഞ്ചേരി ഈസ്റ്റ്, തെക്കേമല, മേലുകര) 12
29 കുളനട
( ഞെട്ടൂര്‍, ഉളളന്നൂര്‍, കൈപ്പുഴ, കുളനട) 11
30 കുന്നന്താനം
(മാന്താനം, കുന്നന്താനം) 11
31 കുറ്റൂര്‍
(വെസ്റ്റ് ഓതറ, കുറ്റൂര്‍) 7
32 മലയാലപ്പുഴ
(വെട്ടൂര്‍, കിഴക്കുപ്പുറം, താഴം, മലയാലപ്പുഴ) 12
33 മല്ലപ്പളളി
(മല്ലപ്പള്ളി ഈസ്റ്റ്, മല്ലപ്പളളി) 4
34 മല്ലപ്പുഴശ്ശേരി
( കാരംവേലി, കുഴിക്കാല, പുന്നക്കാട്) 8
35 മെഴുവേലി
(മെഴുവേലി, ഇലവുംതിട്ട) 12
36 മൈലപ്ര
(മേക്കൊഴൂര്‍, മൈലപ്ര) 4
37 നാറാണംമൂഴി
(ഇടമുറി, നാറാണംമൂഴി) 3
38 നാരങ്ങാനം
(കടമ്മനിട്ട, നാരങ്ങാനം) 8
39 നെടുമ്പ്രം
(നെടുമ്പ്രം, അമിച്ചകരി, പൊടിയാടി) 3
40 നിരണം
(നിരണം) 5
41 ഓമല്ലൂര്‍
( പുത്തന്‍പീടിക, ഐമാലി, ഓമല്ലൂര്‍) 6
42 പളളിക്കല്‍
( പെരിങ്ങനാട്, തെങ്ങമം, പാറക്കൂട്ടം, മേലൂട്) 10
43 പന്തളം-തെക്കേക്കര
(മങ്കുഴി, തട്ട, കീരുകുഴി, പോത്രാട്, മിത്രപുരം, പാറക്കര) 10
44 പെരിങ്ങര
(ചാത്തങ്കരി, പെരിങ്ങര) 3
45 പ്രമാടം
(മല്ലശ്ശേരി, തെങ്ങുംകാവ്, വകയാര്‍, വി-കോട്ടയം, ഇളകൊള്ളൂര്‍) 14
46 പുറമറ്റം
(നാരത്താണി, വെണ്ണിക്കുളം) 11
47 റാന്നി
(ഉതിമൂട്, കൂനംകര) 5
48 റാന്നി അങ്ങാടി
(അങ്ങാടി, വലിയകാവ്, നെല്ലിക്കാമണ്‍) 7
49 റാന്നി പഴവങ്ങാടി
(കാരികുളം, ചെല്ലക്കാട്) 6
50 റാന്നി പെരുനാട്
(മാടമണ്‍, മാമ്പാറ) 10
51 സീതത്തോട്
(സീതത്തോട്) 4
52 തണ്ണിത്തോട്
(തേക്കുതോട്, തണ്ണിത്തോട്) 10
53 തോട്ടപ്പുഴശ്ശേരി
(ചിറയിറമ്പ്, മരാമണ്‍) 4
54 തുമ്പമണ്‍
(മുട്ടം, തുമ്പമണ്‍) 4
55 വടശ്ശേരിക്കര
(പേഴുംപാറ, ചെറുകുളഞ്ഞി, വടശ്ശേരിക്കര) 9
56 വളളിക്കോട്
(വളളിക്കോട്, ഞക്കുനിലം) 4
57 വെച്ചൂച്ചിറ
(ചാത്തന്‍തറ, മണ്ണടിശാല, വെച്ചൂച്ചിറ) 10

 ജില്ലയില്‍ ഇതുവരെ ആകെ 47992 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 42731 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതനായ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.                                                  
1) പന്തളം സ്വദേശിനി (64) 06.02.2021-ന് എറണാകുളത്തുളള സ്വകാര്യ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്നു നടത്തിയ സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു. 
 ജില്ലയില്‍ ഇന്ന് 443 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 41671 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6036 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5743 പേര്‍ ജില്ലയിലും, 293 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം:

ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/ സിഎസ്എല്‍ടിസി, എണ്ണം എന്ന ക്രമത്തില്‍: 
1 ജില്ലാ ആശുപത്രി കോഴഞ്ചേരി 153
2 റാന്നി മേനാംതോട്ടം സി.എസ്.എല്‍.ടി.സി. 49
3 പന്തളം അര്‍ച്ചന സി.എസ്.എല്‍.ടി.സി. 134
4 മുസലിയാര്‍ പത്തനംതിട്ട സി.എസ്.എല്‍.ടി.സി. 76
5 പെരുനാട് കാര്‍മ്മല്‍ സി.എഫ്.എല്‍.ടി.സി. 119
6 പത്തനംതിട്ട ജിയോ സി.എഫ്.എല്‍.ടി.സി. 38
7 ഇരവിപേരൂര്‍, യാഹിര്‍ സി.എഫ്.എല്‍.ടി.സി. 46
8 അടൂര്‍ ഗ്രീന്‍വാലി സി.എഫ്.എല്‍.ടി.സി. 98
9 ആനിക്കാട് സി.എഫ്.എല്‍.ടി.സി. 45
10 പന്തളം-തെക്കേക്കര സി.എഫ്.എല്‍.ടി.സി. 29
11 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 4273
12 സ്വകാര്യ ആശുപത്രികളില്‍ 185
ആകെ 5245 

 ജില്ലയില്‍ 10581 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 3633 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3406 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 268 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 62 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 17620 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍: 
1 ദൈനംദിന പരിശോധന
(ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റ്) 176578, 0, 176578.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 178255, 33, 178288.
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 27608, 61, 27669.
4 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 5838, 1, 5839.
6 സി.ബി.നാറ്റ് പരിശോധന 526, 1, 527.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 389290, 96, 389386.

 
أحدث أقدم